 
അടൂർ: കെ.എസ്.ഇ.ബിയുടെ പുരപ്പുറ സോളാർ പദ്ധതിയായ 'സൗര ' രണ്ടാം ഘട്ടത്തിന്റെ അടൂർ നിയോജക മണ്ഡലതല ഉദ്‌ഘാടനം അടൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഉപഭോക്താവായ സണ്ണി ശാമുവേൽ, മംഗലശേരിയുടെ വീട്ടിൽ സ്ഥാപിച്ച അഞ്ച് കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചടങ്ങിൽ അടൂർ നഗരസഭാ ചെയർമാൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അനു വസന്തൻ ,അടൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.അനിത, സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ.ഷാജി, പത്തനംതിട്ട സർക്കിൾ സൗര അസിസ്റ്റന്റ് എൻജിനീയർ എസ്.ശ്രീനാഥ്, അടൂർ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ ജി.ശ്യാംകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.