19-kpsta
കേരള പ്രേദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ പി എസ് ടി എ) കോന്നി ഉപജില്ലാ സമ്മേളനവും യാത്രയയപ്പും ഡിസിസി ഉപാധ്യക്ഷൻ റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: കേരള പ്രേദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) കോന്നി ഉപജില്ലാ സമ്മേളനവും യാത്രയയപ്പും ഡിസിസി ഉപാദ്ധ്യക്ഷൻ റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് ഫ്രഡി ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവാഹക സമിതി അംഗം ഫിലിപ്പ് ജോർജ്, ജില്ലാ പ്രസിഡണ്ട് എസ്.പ്രേം, സെക്രട്ടറി വി.ജി കിഷോർ, ആർ.ജ്യോതിഷ്, രജിത ആർ നായർ, കെ.പി തോമസ്, ടോമിൻ പടിയറ എന്നിവർ പ്രസംഗിച്ചു. യാത്രയയപ്പ് ഏറ്റുവാങ്ങിയ സംസ്ഥാന ട്രഷറർ എസ്. സന്തോഷ് കുമാർ, തോമസ് തുണ്ടിയത്ത് എന്നിവർ മറുപടി പ്രസംഗം നടത്തി.ഭാരവാഹികൾ: ഡാനിഷ് പി.ജോൺ (പ്രസി.) ജെമി ചെറിയാൻ, മനോജ് തോമസ് (വൈസ് പ്രസി.) ടോമിൻപടിയറ (സെക്രട്ടറി) മഞ്ചു വി.നായർ, എസ്.ഷെരീഫ് (ജോ. സെക്രട്ടറി) രഞ്ചിനി ശ്യാം (ട്രഷ​റർ).