w

പത്തനംതിട്ട: ജില്ലാ ഒളിമ്പിക്‌സ് ഗെയിംസിന്റെ ഭാഗമായി സുബലാ പാർക്കിൽ നടന്ന തായ്‌ക്കോണ്ടാ മത്സരം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി ആർ. പ്രസസന്നകുമാർ, ഡോ.അഗസ്റ്റിൻജോർജ്, അശ്വിൻ സോമൻ തുടങ്ങിയവർ സംസാരിച്ചു. മത്സര വി ജയികൾക്ക് കെ.അനിൽകുമാർ സമ്മാനം നൽകി.

ഖോഖോ അസോസിയേഷന്റെ നേതൃത്വത്തിൽ ഖോഖോ മത്സരങ്ങൾ റാന്നി എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. മാത്യു ടി ജോർജ് അദ്ധ്യക്ഷനായ യോഗം സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ എം.ജോർജ് ഉദ്ഘാടനം ചെയ്തു. ഖോഖോ അസോസിയേഷൻ സെക്രട്ടറി പി.എസ്. സുധീർ, സ്‌കൂൾ മാനേജർ ജോർജി ഈട്ടിച്ചുവട്, അരുൺ രാജ്, സുമിനി ടി. വർഗീസ്, ബിനോജ് കുമാർ, അജീഷ് തുടങ്ങിയവർ സംസാരിച്ചു.
ഒളിമ്പിക്സ് ഗെയിംസിനോടനുബന്ധിച്ച് നടത്തുന്ന നീന്തൽ മൽസരത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തിരുവല്ല മഞ്ഞാടി ക്രിസ്റ്റൽ ബ്ലൂ സ്വമ്മിംഗ് പൂളിൽ നടന്ന മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു. തിരുവല്ല നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കോശി തോമസ്, പ്രകാശ്ബാബു, നിഖിൽതോമസ്, ജോക്കബ്,ജെറി തുടങ്ങിയവർ സംസാരിച്ചു.