ചെങ്ങന്നൂർ : കാരിത്തോട്ട എസ്.എൻ.ഡി.പി യോഗം1206 - ാം ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 21ന് കൊടിയേറും. 23ന് സമാപിക്കും.

21ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ഗുരുപൂജ, കലശം, 8ന് ഗുരു ഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് എൻഡോവ്‌മെന്റ് സ്‌കോളർഷിപ്പ് വിതരണം എസ്.എൻ.ഡി.പി ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിക്കും. 8.30ന് കൊടിയേറ്റ് സദ്യ. 22ന് രാവിലെ 6.30 മുതൽ പറയ്‌ക്കെഴുന്നള്ളത്ത്, ഗുരുദേവ കൃതികളുടെ പാരായണം. 7.30ന് സൗമ്യ അനിരുദ്ധന്റെ പ്രഭാഷണം. പ്രതിഷ്ഠാദിനമായ 23ന് രാവിലെ വിശേഷാൽ പൂജകൾ, പഞ്ചവിംശദി കലശം, കലശാഭിഷേകം, 8ന് ഗുരുദേവ കൃതികളുടെ ആലാപനം, ഒരു മണിക്ക് സമൂഹസദ്യ, വൈകിട്ട് 4ന് ഘോഷയാത്ര ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ആറാട്ടുകുളത്തിലെ പൂജകൾക്ക് ശേഷം ഇടവനക്കുളത്ത് കാവിൽ എത്തി തിരികെ അന്തിച്ചന്തയിലൂടെ കൂടു വെട്ടിക്കൽ, എസ്.എൻ വിദ്യാപീഠം എന്നിവിടങ്ങളിലൂടെ തിരികെ ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. ദീപാരാധനയ്ക്ക് ശേഷം കൊടിയിറക്ക്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചാണ് ഉത്സവ പരിപാടികൾ നടത്തുന്നതെന്ന് ശാഖാ പ്രസിഡന്റ് കെ.സജീവ്,സെക്രട്ടറി കെ.ജി. പ്രസന്നൻ, വൈസ് പ്രസിഡന്റ് സി.എസ്. ശുഭാനന്ദൻ എന്നിവർ അറിയിച്ചു.