പത്തനംതിട്ട :മഹിളാമോർച്ച ഏറത്ത് മേഖല ജനറൽ സെക്രട്ടറി അശ്വതി രഞ്ജിത്തിനെയും കുടുംബത്തെ യും വീട്ടിൽ കയറി മർദ്ദിച്ച സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ആവശ്യപ്പെട്ടു.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരാളെപ്പോലും അറസ്റ്റുചെയ്യാൻ കഴിയാത്തത് പൊലീസിന്റെ പിടിപ്പുകേടാണ് . പത്തംഗ സംഘമാണ് വീട് തള്ളിത്തുറന്ന് അകത്തുകയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചത്. നടപടി ഉണ്ടായില്ലെങ്കിൽ ബി.ജെ.പി സമരം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.