അടൂർ: കേരള യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അടൂർ സെന്റ് സിറിൽസ് കോളേജിൽ കെ.എസ്.യു പാനലിലെ ചെയർമാൻ സ്ഥാനാർത്ഥി അലൻ ജോസഫ് എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്നലെ ഉച്ചക്ക് രണ്ടുവരെയായിരുന്നു നാമനിർദ്ദേശം നിൽക്കേണ്ടിയിരുന്ന സമയം. തുടർന്ന് സൂക്ഷ്മ പരിശോധനയും നടത്തി. കെ.എസ്.യുവിലെ അലൻ ജോസഫിനെ കൂടാതെ എസ്. എഫ്.ഐ യുടെ അജമൽ ഷാജിയും ചെയർമാൻ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം നൽകിയിരുന്നു. സൂഷ്മ പരിശോധന സമയം കെ.എസ്.യുന്റെ പ്രതിനിധികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് അജ്മലിന്റെ നാമനിർദ്ദേശം തള്ളിയത്. തുടർന്ന് ചെയർമാൻ സ്ഥാനത്തേക്ക് ഒരാൾ മാത്രം ആകുകയും ചെയ്തു. മറ്റ് വിദ്യാർത്ഥി പ്രസ്ഥാനങ്ങളായ എ.ഐ.എസ്. എഫ്, എ.ബി.വി.പി എന്നിവ ഉണ്ടെങ്കിലും അവർക്കൊന്നും സ്ഥാനാർത്ഥി ഇല്ലായിരുന്നു.