തിരുവല്ല: കെ.എസ്.ആർ.ടി.സി. തിരുവല്ല ഡിപ്പോയിലെ മൂന്ന് കണ്ടക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവല്ല-പമ്പ സർവീസ് കഴിഞ്ഞു മടങ്ങിയെത്തിയ മൂവരും നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഡിപ്പോയിലെ വനിതാ ജീവനക്കാരിക്കും കഴിഞ്ഞദിവസം കൊവിഡ് ബാധിച്ചിരുന്നതായി ഡിപ്പോ അധികൃതർ പറഞ്ഞു.