 
പത്തനംതിട്ട: എം.ജി സർവകലാശാലയിൽ നിന്ന് എം. എസ് സി ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ബിൻസി വർഗീസിനെ പ്രമാടം പഞ്ചായത്തിലെ ളാക്കൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു . ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എം. വി. ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല നായർ, മുൻ ഗ്രാമപഞ്ചായത്തംഗം എൻ. ഗോപിനാഥൻനായർ, ഇ. എം. ബേബി, രമാദേവി, ശിവാനന്ദൻ നായർ, രാജഗോപാലൻ നായർ, ഷാജി ശാമുവേൽ, സോമശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു. ളാക്കൂർ കല്ലൂർക്കാട്ട് കെ. ജി.വർഗീസിന്റെയും ജോളി വർഗീസിന്റെയും മകളാണ് ബിൻസി വർഗീസ്.