പന്തളം : പന്തളം നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവവുമായി ബന്ധപ്പെട്ട സമരം ഏറ്റെടുത്ത് സി.പി.ഐ. 16 അംഗ ശുചീകരണ തൊഴിലാളികളിൽ നിന്ന് രണ്ടുപേരെ കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. കഴിഞ്ഞ 16 വർഷമായി ജോലി ചെയ്തിരുന്ന ഇവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമം പറഞ്ഞാണ് ഒഴിവാക്കിയത് . മാനുഷിക പരിഗണന പോലും നൽകാതെയുള്ള പിരിച്ചുവിടൽ നടപടി പ്രതിഷേധാർഹമാണെന്ന് എ.ഐ. റ്റി. യു. സി ജില്ലാ സെക്രട്ടറി ഡി. സജി, സെക്രട്ടറി ശ്രീരാജ്. ആർ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ. സി സരസൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എസ് അജയകുമാർ,എസ് രാജേന്ദ്രൻ മുൻസിപ്പൽ കൗൺസിലർ വി. ശോഭനകുമാരി എന്നിവർ പറഞ്ഞു. നഗരസഭാ സെക്രട്ടറിയുടെ ചുമതല യുള്ള സൂപ്രണ്ടുമായിചർച്ച നടത്തി. വിഷയം പുനപരിശോധിക്കാമെന്ന് സൂപ്രണ്ട് പറഞ്ഞതായി നേതാക്കൾ അറിയിച്ചു. തിങ്കളാഴ്ച വരെ പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാലസമരംആരംഭിക്കും.