പന്തളം : പുരയിടത്തിന് തീ പിടിച്ചു. കു​രമ്പാല, മനോജ് ഭവനിൽ മനോജിന്റെ 50 സെന്റ് വരുന്ന പുരയിടത്തിലെ അടിക്കാടുകൾ​ക്കും, ചെറുമരങ്ങൾക്കുമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് തീപിടിച്ചത്. അടൂരിൽ നിന്ന് അസി.സ്റ്റേഷൻ ഓഫീസർ കെ.സി.റെജി കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്മിരക്ഷാ സേന എത്തി തീ കെടുത്തി.