പത്തനംതിട്ട: റാന്നി അടിച്ചിപ്പുഴയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച പിതാവിനെ പോക്‌സോ നിയമ പ്രകാരം ഉടൻ അറസ്റ്റുചെയ്യണമെന്ന് ദളിത്‌ കോൺഗ്രസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വനിതാ ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ വീണ്ടും കുട്ടിയുടെ മൊഴിയെടുക്കണം. റാന്നി പൊലീസ്‌ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടും പരുമല
സ്വദേശിയായ പ്രതിയെ അറസ്റ്റുചെയ്യാൻ തയ്യാറായിട്ടില്ല. ഭരണ കക്ഷി സ്വാധീനമുള്ളതിനാലാണ് അറസ്റ്റ് വൈകുന്നത്. മാതാവ് വീട്ടിൽ ഇല്ലാത്ത സമയങ്ങളിലാണ് പീഡനം നടന്നത്. കുട്ടിക്കും മാതാവിനും നീതി ലഭിക്കാൻ ദളിത്‌ കോൺഗ്രസ് സമര പരിപാടികൾ ആരംഭിക്കുമെന്ന് ജില്ലാ

പ്രസിഡന്റ് പി. ജി. ദിലീപ്കുമാർ, തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് വി. ടി. പ്രസാദ് എന്നിവർ പറഞ്ഞു.