പത്തനംതിട്ട: വീടിന് സമീപം പടക്കംപൊട്ടിച്ച് സ്വൈര്യ ജീവിതം തടസപ്പെടുത്തുന്നതായി വീട്ടമ്മയുടെ പരാതി. വീടിന് സമീപമുള്ള ലക്ഷംവീട് കോളനിയിലെ
ചന്ദ്രൻ എന്നയാൾ നിരന്തരം പടക്കവും ഗുണ്ടുകളുംപൊട്ടിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാട്ടി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് റാന്നി
മന്ദിരം വിലങ്ങിൽ ശ്രീദേവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ഹ്യദ്രോഗിയായതിനാൽ
പടക്കം പൊട്ടിക്കുമ്പോഴുള്ള വലിയ ശബ്ദം തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. ഇതിന്റെ ആഘാതത്തിൽ പല തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ശ്രീദേവിയെ. ഭർത്താവും രോഗിയാണ്. ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും വനിതാകമ്മിഷനിലും പരാതി നൽകിയിരുന്നു. എന്നിട്ടും നീതി ലഭിച്ചില്ല. പരാതി പറഞ്ഞാൽ ഇയാൾ വീണ്ടും ആവർത്തിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുകയാണെന്നും ശ്രീദേവി പറഞ്ഞു.