കോന്നി: കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സർഗവേദി പരിസ്ഥിതി പ്രവർത്തകൻ ഡോ.എൻ.കെ.ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അഭിമുഖ ഗാനരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബി. അഞ്ജലിക്ക് പ്രിൻസിപ്പൽ എം.സക്കീന സമ്മാനം നൽകി. എ.ഹമീദ, ജസ്റ്റിൻ ബിജു, പാർവതി എസ്.നായർ,സോനാ തോമസ്,അപർണ റജി, ദര്ശന രമേശ്, കെസിയ, ആരോമൽ തുടങ്ങിയവർ സംസാരിച്ചു.