കോന്നി: തേക്കുതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി തറക്കല്ലിട്ടു. പി.ടി.എ. പ്രസിഡന്റ് ടി.പി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.ജെയിംസ്,എ.എസ്. സുലേഖ, വി.വി.സത്യൻ, ഗീതാകുമാരി, എസ്. ബിന്ദു, ജയരാജൻ എന്നിവർ പ്രസംഗിച്ചു.