തിരുവല്ല : ജില്ലാ ഒളിമ്പിക് ഗെയിംസ് നീന്തൽ മത്സരം തിരുവല്ലയിൽ നടത്തി. ഒന്നാം സ്ഥാനം നേടിയവർ, ഇനം എന്ന ക്രമത്തിൽ: പുരുഷ വിഭാഗം-എസ്.അവിനാശ് (50 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്ക്), ജോർദാൻ ജെറി (50 മീറ്റർ ബാക്‌സ്‌ട്രോക്ക്), അശ്വിൻ സന്തോഷ് (200 മീറ്റർ ഫ്രീസ്റ്റൈൽ). വനിതാ വിഭാഗം-സഹന (50, 100 മീറ്റർ ഫ്രീസ്റ്റൈൽ). മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ സമ്മാനം വിതരണം ചെയ്തു.