തിരുവല്ല: നഗരസഭയിൽ വഴിയോരക്കച്ചവടക്കാരുടെ രജിസ്‌ട്രേഷൻ തുടങ്ങി. കച്ചവടക്കാർക്ക് നിയമപരമായ തിരിച്ചറിയൽ കാർഡ് നൽകും. 2021 ജൂലായിലെ നഗരസഭാ സർവേയിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയവരിൽ അർഹരായവർക്കാണ് കാർഡ് നൽകുന്നത്. അർഹരായവരുടെ വിവരം, രജിസ്‌ട്രേഷൻ ഫോം എന്നിവ നഗരസഭയിലെ സിറ്റി മിഷൻ ഓഫീസിൽ ലഭ്യമാണ്. 27-നകം ഫോം പൂരിപ്പിച്ച് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മൂന്ന് ഫോട്ടോ, ആധാർകാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ് എന്നിവ സഹിതം സമർപ്പിക്കണം.