തിരുവല്ല: കവിയൂർ പഞ്ചായത്തിൽനിന്ന്‌ ബാങ്കുവഴി വാർദ്ധക്യ-വിധവാ-വികലാംഗ പെൻഷനുകൾ കൈപ്പറ്റുന്ന ബി.പി.എൽ. വിഭാഗത്തിലുളള ഗുണഭോക്താക്കൾ ബി.പി.എൽ. ആണെന്ന രേഖകൾ 27ന് മുമ്പ് പഞ്ചായത്തിൽ നൽകണം. മസ്റ്ററിംഗ പൂർത്തിയാക്കാത്തവർ ഫെബ്രുവരി ഒന്നിനും 20നും ഇടയിൽ അക്ഷയകേന്ദ്രങ്ങൾവഴി പൂർത്തീകരിക്കണം.