കൊടുമൺ : പത്തനംതിട്ടയിൽ നിന്ന് ചന്ദനപ്പള്ളി, കൊടുമൺ വഴി തിരുവനന്തപുരത്തിനും പുനലൂരിൽ നിന്ന് ഏഴംകുളം, കൊടുമൺ, ചന്ദനപ്പള്ളി വഴി എറണാകുളത്തേക്കുമുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കണമെന്ന് കേരള കോൺഗ്രസ് (എം ) കൊടുമൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേൽ ഉദ്ഘാടനം
ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹനൻ അങ്ങാടിക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. വർഗീസ് പേരയിൽ, ഗീവർഗീസ് കുളത്തിനാൽ, റെജിമുരുപ്പേൽ, മോഹനൻ കൈതകുഴിക്കൽ, അഭയകുമാർ, ജോർജുകുട്ടി മാവനാൽ, റെജി സിജുഭവനം എന്നിവർ സംസാരിച്ചു.