കലഞ്ഞൂർ : എ​സ്.എൻ.ഡി.പി യോഗം 1171-ാം പാ​ടം ശാഖയിലെ 47-ാമ​ത് ഗു​രുദേ​വ പ്ര​തി​ഷ്ഠാ​വാർ​ഷി​കവും ഗു​രുദേ​വ സ​ത്സം​ഗ​വും 24ന് ന​ട​ക്കും. രാ​വിലെ 5ന് ഗു​രു​ദേ​വ​കീർ​ത്ത​നാ​ലാ​പ​നം, 5.30ന് മ​ഹാ​ഗ​ണ​പതി​ഹോ​മം, 7ന് പതാ​ക ഉ​യർ​ത്തൽ. 9.30 മു​തൽ ശ്രീ​നാ​രാ​യ​ണ ഗു​രുദേ​വ സ​ത്സം​ഗം, 12.30ന് ഗു​രു​പൂ​ജ, ഗു​രു​പു​ഷ്​പാ​ഞ്​ജ​ലി, 1ന് അ​ന്ന​ദാനം, വൈ​കിട്ട് 5.30ന് മ​ഹാ​സർവൈ​ശ്വ​ര്യ​പൂജ, 6.30ന് ദീ​പാ​രാധ​ന, ദീ​പ​ക്കാ​ഴ്​ച. വൈ​കി​ട്ട് 7ന് പൊ​തു​സ​മ്മേ​ള​നം ശാ​ഖാ പ്ര​സിഡന്റ് അരുൺ ച​ന്ദ്ര​ന്റെ അ​ദ്ധ്യ​ക്ഷ​തയിൽ അ​ഡ്വ. കെ.യു. ജ​നീ​ഷ് കുമാർ എം.എൽ.എ ഉ​ദ്​ഘാട​നം ചെ​യ്യും. യോ​ഗം കൗൺ​സി​ലർ എ​ബിൻ ആ​മ്പാ​ടിയിൽ മു​ഖ്യ​പ്ര​ഭാഷ​ണം ന​ട​ത്തും. അടൂർ യൂ​ണി​യൻ കൺ​വീ​നർ മണ്ണ​ടി മോ​ഹനൻ, ചെ​യർമാൻ അഡ്വ. എം. മ​നോ​ജ് കു​മാർ, യൂ​ണി​യൻ അഡ്. ക​മ്മി​റ്റി അം​ഗം ഷി​ബു കി​ഴ​ക്കിടം, ഗ്രാ​മ​പ​ഞ്ചായ​ത്ത് അം​ഗം ശോ​ഭ ദേ​വ​രാ​ജൻ, യൂ​ത്ത് മൂ​വ്‌​മെന്റ് സംസ്ഥാ​ന ക​മ്മി​റ്റി അം​ഗം സു​ജി​ത്ത് മ​ണ്ണ​ടി, ഡെ​പ്യൂ​ട്ടി റേഞ്ച് ഓ​ഫീ​സർ അനിൽ ബേ​ബി, യൂ​ത്ത് മൂ​വ്‌​മെന്റ് പ്ര​സി​ഡന്റ് കു​മാ​രി ക​രു​ണി​രാ​ജ് എ​ന്നി​വർ സം​സാ​രി​ക്കും.
രാ​ത്രി 9.30 മു​തൽ കോട്ട​യം നിസരി ഓർ​ക്ക​സ്​ട്ര അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​സംഗ​മം ന​ട​ക്കും.