പ്രമാടം : ഡി.വൈ.എഫ്.ഐ പ്രമാടം മേഖലാ പ്രസിഡന്റ് ആർ.ജി.അനൂപിനെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി പൂങ്കാവിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏരിയാ സെക്രട്ടറി ശ്യാം ലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ.എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ,ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സംഗേഷ്.ജി.നായർ, ജില്ലാ വൈസ് പ്രസിഡന്റ് എം.അനീഷ് കുമാർ,കെ.ആർ.ജയൻ,പി.എസ്.ഗോപി,എം.അഖിൽ മോഹൻ എന്നിവർ പ്രസംഗിച്ചു.