പ്രമാടം : വള്ളിക്കോട് പഞ്ചായത്തിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴി വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന ഗുണഭോക്താക്കൾ ഇന്ന് വൈകിട്ട് അഞ്ചിന് മുമ്പ് റേഷൻ കാർഡ്/ ബി.പി.എൽ സർട്ടിഫിക്കേറ്റ് , ആധാർ കാർഡ് എന്നിവയുടെ പകർപ്പ് നേരിട്ടോ, ചുമതലപ്പെടുത്തിയ ആളുകൾ മുഖാന്തിരമോ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.