പ്രമാടം : കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിലുള്ള പ്രഥമ ജില്ലാതല റൈഫിൾ , പിസ്​റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 21 ന് രാവിലെ പത്തിന് വാഴമുട്ടം നാഷണൽ സ്പോർട്സ് വില്ലേജിൽ നടക്കും. ജില്ലാ റൈഫിൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ്. പത്തനംതിട്ട ഡിവൈ.എസ്.പി കെ.സജീവ് ഉദ്ഘാടനം ചെയ്യും. ടാർജെ​റ്റ് കാർഡ് ഒഴികെ മത്സരത്തിന് ആവശ്യമായ സ്‌പോർട്‌സ് റൈഫിൾ, പിസ്​റ്റൾ, പെല്ല​റ്റ്‌സ്, എന്നിവ കായിക താരങ്ങൾതന്നെ കൊണ്ടുവരണം. 0.177 പീപ് സൈ​റ്റ് എയർ റൈഫിൾ, 0.177 എയർ പിസ്​റ്റൾ, 0.177 ഓപ്പൺ സൈ​റ്റ് എയർ റൈഫിൾ ഇനങ്ങളിൽ മാത്രമാണ് മത്സരം നടക്കുന്നത്. മുൻകൂർ രജിസ്​റ്റർ ചെയ്തവർക്കു മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കു. ഫോൺ- 9744401133