 
അടൂർ: നിർമ്മാണം പൂർത്തീകരിച്ച ഏഴംകുളം പഞ്ചായത്തിലെ ഉടയാൻ കാവ് - കുടിവിള റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. വർഷങ്ങളായി തകർന്ന് യാത്രാക്ലേശം അനുഭവപ്പെട്ട റോഡ് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 6.50 ലക്ഷം രൂപ വിനിയോഗിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശാ അദ്ധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ ലിജി ഷാജി, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ സി.മോഹനൻ,ആസൂത്രണ സമിതി അംഗം എസ്.സി ബോസ്, പി.ലേഖ, പി രതീഷ്, കെ.രാധാകൃഷ്ണൻ,ശകുന്തള, സജീവ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.