മല്ലപ്പള്ളി : മല്ലപ്പള്ളി മണിമലയാറ്റിൽ മല്ലപ്പള്ളി പാലത്തിന് താഴെ വടക്കൻകടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പറ്റ കോളനിയിലെ രാജന്റെ മകൻ അനീഷ് (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് മൃതദേഹം കണ്ടത്. കീഴ്‌ വായ്പൂര് പൊലീസ് കേസെടുത്തു.