പത്തനംതിട്ട: കൊച്ചാലുമ്മൂട് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഭാരവാഹികളുടെ സ്ഥാനരോഹണവും പദ്ധതികളുടെ സമർപ്പണവും നടന്നു. എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാസ്റ്റ് സോൺ പ്രസിഡന്റ് ഡോ. എ. വി. ആനന്ദരാജ്, സോൺ വൈസ് പ്രസിഡന്റ് രമ്യ തോപ്പിൽ, സോൺ ഡയറക്ടർ ഷാനുൽ. ടി, അജിത്. പി, രാജീവ് എസ്. ആർ, രവികുമാർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി നവീൻ. വി. നാഥ് (പ്രസിഡന്റ്), സുരേഷ് മുടിയൂർക്കോണം (സെക്രട്ടറി), അനീഷ്. പി (ട്രഷറാർ) എന്നിവരെ തിരെഞ്ഞെടുത്തു.