 
അടൂർ: സംസ്ഥാനത്ത് നെൽകൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാൻ സർക്കാരിന്റെ ഇടപെടലോടെ കഴിഞ്ഞെന്ന് കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ. പി ജയൻ പറഞ്ഞു. അഖിലേന്ത്യാ കിസാൻ സഭ അടൂർ മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് രാജേഷ് മണക്കാല അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ഡി .സജി, ആർ.രാജേന്ദ്രൻ പിള്ള, ജീജി ജോർജ്ജ്, അരുൺ കെ.എസ്. മണ്ണടി, അടൂർ സേതു,ഏഴംകുളം നൗഷാദ്, കെ. പത്മിനിയമ്മ, സുദർശനൻ, കെ സുജാത, രാജേന്ദ്രക്കുറുപ്പ്, എം.പി അനിൽകുമാർ , റ്റി. മുരുകേഷ് എന്നിവർ പ്രസംഗിച്ചു.