പത്തനംതിട്ട: ജില്ലാ ഒളിമ്പിക്സ് കായികമേളയുടെ ഭാഗമായി അത്ലറ്റിക്സ് മത്സരങ്ങൾ ഇന്ന് ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. സുബല പാർക്കിൽ കബഡി മത്സരങ്ങൾ നടക്കും.
ഇരവിപേരൂർ അജന്ത സ്റ്റേഡിയത്തിൽ നടന്ന നെറ്റ്ബാൾ മത്സരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നെറ്റ് ബാൾ അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സാബു ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ, നെറ്റ് ബാൾ അസോസിയേഷൻ സെക്രട്ടറി റ്റി.എച്ച്. സിറാജുദീൻ, ബിജു ബൻസ്‌ലി, ജയശ്രീ സുരേന്ദ്രൻ, റ്റിറ്റി തോമസ്, ലിമിഷ് ബേബി എന്നിവർ പ്രസംഗിച്ചു. ഒളിമ്പിക്സ് അസോസിയേഷൻ ജോ.സെക്രട്ടറി സനിൽ ജി. പണിക്കർ സമ്മാനദാനം നിർവഹിച്ചു.