ചെങ്ങന്നൂർ: കോടുകുളഞ്ഞി സെന്റ് ജോൺസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ പ്രതിഷ്ഠാ കൂദാശ ചടങ്ങുകൾ 21, 22, 23 തീയതികളിൽ നടക്കും. 21ന് ഉച്ചയ്ക്ക് രണ്ടിന് ദീപശിഖാപ്രയാണത്തെ തുടർന്ന് കൽക്കുരിശിന്റെയും കൊടിമരത്തിന്റെയും കൂദാശ മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. 22ന് ഉച്ചയ്ക്ക് 3ന് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം. തുടർന്ന് ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാ കൂദാശ നടത്തും. 23ന് രാവിലെ 8ന് പൊന്തിഫിക്കൽ കുർബാന. തുടർന്നു നടത്തുന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സുവനീർ പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിക്കും. പത്രസമ്മേളനത്തിൽ വികാരി ഫാ. റോബർട്ട് പാലവിളയിൽ, കെ.വി. തോമസ്, സി.എം. കോശി, കെ.പി. വർഗീസ് എന്നിവർ പങ്കെടുത്തു.