pipe
പത്തനംതിട്ട റിംഗ് റോഡിൽ പുതിയ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജാേലികൾ പുരോഗമിക്കുന്നു

പത്തനംതിട്ട: നഗരത്തിൽ പുതിയ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ശബരിമല തീർത്ഥാടനം സമാപിച്ച് വാഹനത്തിരക്ക് ഒഴിഞ്ഞതോടെയാണ് പൈപ്പ് മാറ്റിയിടൽ ജോലികൾ ആരംഭിച്ചത്. രണ്ടു ദിവസമായി റിംഗ് റോഡിൽ ഗതാഗതം നിയന്ത്രിച്ചാണ് പൈപ്പ് മാറ്റിയിടൽ നടക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ മാറ്റിയിട‌ുന്നതിന് മൂന്ന് മാസം മുൻപാണ് പുതിയ പൈപ്പുകൾ എത്തിച്ചത്. പൈപ്പ് മാറ്റിയിടൽ ജോലിയുടെ ഭാഗമായി നഗരത്തിൽ ഭാഗികമായി ജലവിതരണം തടസപ്പെട്ടേക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

കാലപ്പഴക്കം ചെന്ന പൈപ്പുകളിലൂടെ ജലവിതരണം നടത്തുമ്പോൾ മർദ്ദം താങ്ങാനാകാതെ പൊട്ടുന്ന സംഭവങ്ങൾ നിരവധിയായിരുന്നു. വേനൽ രൂക്ഷമായതോടെ പല സ്ഥലത്തും ജലവിതരണം തടസപ്പെടുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.