ചെങ്ങന്നൂർ: തിരുവൻവണ്ടൂർ 1128-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ. എസ്. എസ്. കരയോഗ ത്തിന്റെ പുതുക്കിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് നടക്കും. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ടി.സി രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും. എൻ എസ് എസ് താലൂക്ക് സെക്രട്ടറി ബി.കെ മോഹൻ ദാസ് മുഖ്യ പ്രഭാഷണം നടത്തും. സെക്രട്ടറി കെ.കെ ജയരാമൻ പ്രസംഗിക്കും. ക്ഷേത്രം തന്ത്രി പരമേശ്വരൻ നാരായണൻ നമ്പൂതിരി, മേൽശാന്തി കേശവൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും .