കോന്നി: നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 635 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ .യു. ജനീഷ് കുമാർ എം .എൽ .എ അറിയിച്ചു. 65442 കുടുംബങ്ങൾക്ക് ശുദ്ധ ജലമെത്തിക്കാൻ കഴിയുന്ന പദ്ധതിയാണിത്. 2020ലെ ബഡ്ജറ്റിലാണ് നിയോജക മണ്ഡലത്തിൽ 400 കോടിയുടെ സമഗ്രകുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കിയത്.

കലഞ്ഞൂർ പഞ്ചായത്തിൽ 11700 വീടുകളിലേക്കായി 116.48കോടിയും ഏനാദിമംഗലം പഞ്ചായത്തിൽ പദ്ധതിക്കായി 8031 വീടുകളിൽ കണക്ഷൻ നൽകുന്നതിന് 105.69 കോടിയും. അരുവാപ്പുലം പഞ്ചായത്തിൽ 3688 കുടുംബങ്ങൾക്കു കണക്ഷൻ ലഭിക്കാനായി 34.23 കോടിയും കോന്നി പഞ്ചായത്തിൽ 3660 കുടുംബങ്ങൾക്ക് 32.39 കോടിയും തണ്ണിത്തോട് പഞ്ചായത്തിൽ 2841 കുടുംബങ്ങൾക്കായി 14.76 കോടി രൂപയും വള്ളിക്കോട് പഞ്ചായത്തിൽ 8800 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനായി 36.81 കോടിയും വകയിരുത്തിയിട്ടുണ്ട്. പ്രമാടം പഞ്ചായത്തിൽ 9669 കുടുംബങ്ങളിൽ കണക്ഷൻ നൽകുന്നതിനായി 102 കോടിയും മലയാലപ്പുഴ പഞ്ചായത്തിൽ 4133 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനായി 63.28 കോടിയും മൈലപ്ര പഞ്ചായത്തിൽ 2839 കുടുംബങ്ങൾക്ക് കണക്ഷൻ ലഭിക്കാനായി 36.11 കോടിയും ചിറ്റാർ പഞ്ചായത്തിൽ 4159 കുടുംബങ്ങൾക്ക് കണക്ഷൻ നൽകുന്നതിതിനായി 41 കോടിയും സീതത്തോട് പഞ്ചായത്തിൽ 5922 കുടുംബങ്ങൾക്ക് കണക്ഷൻ നൽകുന്നത്തിനായി 51.50 കോടിയും വകയിരുത്തിയിട്ടുണ്ട്.