പ​ത്ത​നം​തി​ട്ട : ക്വാ​റി​യുൽ​പ്പ​ന്ന​ങ്ങ​ളു​ടെ അ​ന്യാ​യ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് നിർ​മ്മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യൻ (സി.​ഐ.​ടി​.യു) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക്വാ​റി​ക​ളിൽ നി​ന്നു​ള്ള എ​ല്ലാ ഉൽ​പ്പ​ന്ന​ങ്ങൾ​ക്കും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് വി​ല​വർ​ദ്ധ​ന​വ്. വി​വി​ധ ക്ര​ഷർ യൂ​ണി​റ്റു​കൾ തോ​ന്നും​പ​ടി​യാ​ണ് വി​ല കൂ​ട്ടി​യി​ട്ടു​ള്ള​ത്.
നിർമ്മാ​ണ​മേ​ഖ​ല​യെ സ്​തം​ഭ​ന​ത്തി​ലേ​ക്ക് ന​യി​ക്കാ​നെ ഇ​ത് ഇ​ട​യാ​ക്കു. കൊവി​ഡ് പ്ര​തി​സ​ന്ധി​യെ തു​ടർ​ന്ന് നി​ല​ച്ച നിർ​മാ​ണ​മേ​ഖ​ല തി​രി​ച്ചു​വ​ര​വി​ന്റെ പാ​ത​യി​ലെ​ത്തു​മ്പോ​ഴാ​ണ് വീ​ണ്ടും പ്ര​ത​സ​ന്ധി​യി​ലാ​ക്കു​ന്ന വി​ധം അ​ന്യാ​യ വി​ല വർ​ദ്ധ​ന. ഓ​രോ ക്വാ​റി​ക​ളും ഓ​രോ നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ജി.​എ​സ്.​ടി​.യു​ടെ പേ​രി​ലും ഓ​രോ വി​ല ഈ​ടാ​ക്കു​ന്നു. മെ​റ്റ​ലി​ന് ചി​ലർ 37 രൂ​പ​യും എം സാൻ​ഡ് 55, പീ സാൻ​ഡ് 63 എ​ന്നി​ങ്ങ​നെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ചി​ലർ ഇ​തി​ലും കു​റ​ച്ചും മ​റ്റു ചി​ലർ ഇ​തിൽ കൂ​ടു​ത​ലു​മാ​ണ് വാ​ങ്ങു​ന്ന​ത്. ലൈ​ഫ് മി​ഷ​നി​ല​ട​ക്കം വീ​ടു​ക​ളു​ടെ നിർ​മ്മാ​ണം ന​ട​ക്കു​ന്ന വേ​ള​യിൽ അ​വ​യെ​ല്ലാം ത​ട​സപ്പെ​ടു​ത്താൻ ഇ​ത് ഇ​ട​യാ​ക്കും. അ​ന്യാ​യ വി​ല​വർ​ദ്ധ​ന ത​ട​യാൻ കള​ക്ടർ അ​ടി​യ​ന്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ണി​യൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്യാ​യ വി​ല​വർ​ധ​ന നി​യ​ന്ത്രി​ക്കാൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കിൽ ക്ര​ഷർ ഉ​പ​രോ​ധ​ത്തി​ന​ട​ക്കം നിർമ്മാ​ണ തൊ​ഴി​ലാ​ളി​കൾ ത​യാ​റാ​കു​മെ​ന്ന് യൂ​ണി​യൻ ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്​താ​വ​ന​യിൽ പ​റ​ഞ്ഞു.