അടൂർ: മേലൂട് കാവുള്ളതിൽ ജാഗേഷിന്റെ വീട് പൂർണമായും കത്തിനശിച്ചു. ഇന്നലെ രാത്രി 7മണിയോടെ തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. സംഭവ സമയത്ത് ജാഗേഷും അമ്മയും ഭാര്യയും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു.സമീപവാസികൾ ഓടിക്കൂടി ഗ്യാസ് സിലിണ്ടർ പുറത്തെടുത്ത് കളഞ്ഞത് കൊണ്ട് വലിയ അപകടം ഒഴിവായി. വീട് പൂർണമായും കത്തി നശിച്ചു. അടൂരിൽ നിന്നും രണ്ടു യൂണിറ്റ് അഗ്നി രക്ഷാസേനഎത്തിയാണ് തീ അണച്ചത്.