 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 1010-ാം നമ്പർ വെൺപാല ശാഖയുടെ മലയിത്ര ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടത്തി. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജേഷ് തമ്പി, സെന്റ് ലൂക്കാസ് സി.എസ്.ഐ. പള്ളി
വികാരി റവ. ഫാ. അലക്‌സ് പി. ഉമ്മൻ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മെമ്പർ പ്രീതിമോൾ.ജെ, മലയിത്ര മൂർത്തിക്കാവ് രക്ഷാധികാരി കെ.പി. രാമചന്ദ്രൻ, ചൂട്ടീത്ര ദേവീക്ഷേത്രം പ്രസിഡന്റ് മനു കെ.കെ, ശാഖാ വനിതാസംഘം പ്രസിഡന്റ് വത്സമ്മ രാജൻ, ശാഖായോഗം കമ്മിറ്റിയംഗം മനീഷ്‌കുമാർ, ഉത്സവകമ്മിറ്റി കൺവീനർ വിനീത് വേണു, ശാഖാ വൈസ് പ്രസിഡന്റ് സലീംകുമാർ പ്ലാഞ്ഞുമുറ്റം എന്നിവർ പ്രസംഗിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ എൻഡോവ്‌മെന്റ് വിതരണം ചെയ്തു.