asramam
തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചു സംഘടിപ്പിച്ച ദേശിയ യുവജന സമ്മേളനം ആശ്രമം അദ്ധ്യക്ഷൻ സ്വാമി നിർവിണ്ണാനന്ദജി മഹാരാജ് ഉദ് ഘാടനം ചെയ്യുന്നു

തിരുവല്ല: ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ദേശീയ യുവജന സമ്മേളനം സംഘടിപ്പിച്ചു. ആശ്രമം അദ്ധ്യക്ഷൻ സ്വാമി നിർവിണ്ണാനന്ദജി മഹാരാജ് ഉദ് ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥപതി ഡോ. മനോജ് എസ്. നായർ മുഖ്യപ്രഭാഷണം നടത്തി. ഡോ.എം.സി. രാമനാരായണൻ ,സ്വാമി വീതസ്പൃഹാനന്ദജി മഹാരാജ്, പി.ഹരികൃഷ്ണൻ, യുവജന പ്രതിനിധികളായ രംഗനാഥ്‌ മണിപ്പുഴ,വിഷ്ണു പുതുശേരി എന്നിവർ പ്രസംഗിച്ചു. സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.