കോന്നി: കല്ലേലി ഊരാളിയപ്പൂപ്പൻകാവിൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന ആദിത്യപൂജയുടെ ഭാഗമായി ആഴിപൂജ ,വെള്ളംകുടി നിവേദ്യം ,കളരിപൂജ, കുംഭപ്പാട്ട് ,ഭാരതക്കളി എന്നീ ചടങ്ങുകൾ ഇന്ന് നടക്കും. ഇതിന് മുന്നോടിയായി കളരി വിളക്ക് തെളിയിക്കൽ ചടങ്ങ് പ്രകൃതി സംരക്ഷണ പൂജയോടെ നടന്നു ഇന്ന് പുലർച്ചെ മുതൽ മല ഉണർത്തൽ, കാവ് ഉണർത്തൽ, താംബൂല സമർപ്പണം, മലയ്ക്ക് കരിക്ക് പടേനി , തൃപ്പടി പൂജ ,ഭൂമിപൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ, വാനര പൂജ ,വാനര ഊട്ട് ,മീനൂട്ട് ,പ്രഭാത പൂജ , അന്നദാനം , ഊട്ടുപൂജ , കളരിപൂജ ,ആഴി സമർപ്പണം, ആഴി പൂജ തുടങ്ങിയവയും ഉണ്ടാകുമെന്ന് പ്രസിഡന്റ് സി.വി. ശാന്തകുമാർ അറിയിച്ചു.