കോന്നി: ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) കോന്നി താഴം മേഖലാ കമ്മിറ്റി ക്ഷേമനിധി അംഗങ്ങളുടെ പാസ് ബുക്ക് വിതരണം 23 ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.സി രാജഗോപാലൻ ഉദ്ഘാടനം ചെയ്യും പി.എസ്.ശ്യാംകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. എം.എസ്. ഗോപിനാഥൻ, കെ.പി.ശിവദാസ്, കെ.കെ.വിജയൻ, ജിജോമോഡി, മിഥുൻ മോഹൻ, സന്തോഷ് പി. മാമ്മൻ, കെ.എസ്. ജോൺ തുടങ്ങിയവർ പ്രസംഗിക്കും.