volly

പത്തനംതിട്ട : സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജില്ലായൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് വിശ്വനാഥ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ എസ്.കെ.ജവഹർ, ഡോക്ടർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.