അടൂർ : മഹാത്മാഗാന്ധി വടക്കടത്തുകാവ് സന്ദർശിച്ചതിന്റെ എട്ടാമത് വാർഷികം ഏറത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഐക്കര ഉണ്ണികൃഷ്ണൻ ബാബു ,തണ്ണിത്തോട് കണ്ണപ്പൻ ,മറിയാമ്മ തരകൻ , ടോം തങ്കച്ചൻ , സുരേഷ്, സൂസൺ ശശികുമാർ , ഡാനിയൽ സാജൻ തടത്തിൽ വിജയകുമാറ ,ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.