അടൂർ : ഏഴംകുളം പഞ്ചായത്തിലെ വേങ്ങവിളപ്പടി - കുതിരമുക്ക് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലിജി ഷാജി, കെ.രാധാകൃഷ്ണൻ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. മോഹനൻ ,ആസൂത്രണ സമിതി അംഗം എസ് .സി .ബോസ് ,പി. ലേഖ , പി. രതീഷ്, ശകുന്തള എന്നിവർ പങ്കെടുത്തു. ചിറ്റയം ഗോപകുമാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം.