 
കലഞ്ഞൂർ: സമഗ്രശിക്ഷ കേരളയുടെ ഭാഗമായി പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധപരിശീലന പരിപാടിയുടെ ബ്ലോക്കുതല ഉദ്ഘാടനം കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. പി.ടി.എ പ്രസിഡണ്ട് എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി പുഷ്പ വല്ലി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ എം.സക്കീന, പ്രഥമാദ്ധ്യാപിക ടി.നിർമ്മല ബി.ആർ.സി ട്രെയ്‌നർ പി.രാജി എന്നിവർ പ്രസംഗിച്ചു.