പത്തനംതിട്ട: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും ജില്ലയിൽ അദ്ധ്യാപകർക്കായി നടത്തുന്ന പരിശീലന പരിപാടികൾ അദ്ധ്യാപക സമൂഹത്തെ രോഗവാഹകരാക്കുമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ. ഓഫ് ലൈൻ പരിശീലനങ്ങൾ നിറുത്തി അദ്ധ്യാപക സമൂഹത്തിന്റെ ആശങ്ക അകറ്റണമെന്നും പരിശീലനങ്ങൾ ഓൺലൈൻ തലത്തിലാക്കണമെന്നും ജില്ലാ പ്രസിഡണ്ട് എസ്. പ്രേം, സെക്രട്ടറി വി.ജി കിഷോർ എന്നിവർ ആവശ്യപ്പെട്ടു.