പന്തളം: കുളനട പഞ്ചായത്തിന്റെയും കുളനട കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ മാന്തുക ഗവ.യു.പി.സ്‌കൂളിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചു. 50 ഗ്രോബാഗുകളിലായി വിവിധയിനം പച്ചക്കറിതൈകൾ നട്ട് കുളനട അസിസ്റ്റന്റ് കൃഷി ഓഫീസർ ബി.രമേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. തക്കാളി, മുളക്, വഴുതനം, വെണ്ട, പയർ എന്നിവയാണ് നട്ടത്.സ്‌കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന വിഷ രഹിത പച്ചക്കറി ഉല്പന്നങ്ങൾ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നൽകുന്നതാണ് പദ്ധതി.യോഗത്തിൽ പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള ,സീനിയർ അസിസ്റ്റന്റ് മഞ്ജു റാണി, സ്റ്റാഫ് സെക്രട്ടറി കെ.ജി ശ്രീലത, അദ്ധ്യാപകരായ ബിജു, ശുഭാകുമാരി, ശ്രീജാ കർത്ത, നിഷ, സബിതാകുമാരി, ഷീന, കലാദേവി എന്നിവർ പ്രസംഗിച്ചു.