 
പത്തനംതിട്ട: ഗോസേവാ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാമധേനു പരിശീലന കേന്ദ്രം കേരള ലൈവ് സ്റ്റോക്ക് ഡവലപ്‌മെന്റ് ബോർഡ് എം.ഡി ജോസ് ജെയിംസ് ഉദ്ഘാടനം ചെയ്തു. ഗോസേവാ സമിതി പ്രസിഡന്റ് അഡ്വ. ജി.നരേഷ്‌കുമാർ അദ്ധ്യക്ഷനായി. ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ഗരുഢധ്വജാനന്ദ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. എ.എം.കൃഷ്ണൻ, കെ.കൃഷ്ണൻകുട്ടി, സി.പി.മോഹനചന്ദ്രൻ, ജയകുമാർ, അഡ്വ.പി.കെ. അനിൽകുമാർ, ബി.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.മികച്ച ഗോസേവാ പ്രവർത്തകരായ അജയകുമാർ വല്യൂഴത്തിൽ, ഓമനകുമാർ, അനിൽകുമാർ, പ്രീത, ശ്രീനാഥ് എന്നിവരെ ആദരിച്ചു.