തിരുവല്ല: വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ യൂണിവേഴ്സൽ സർവീസ് എൻവയോൺമെന്റൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ വി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി അനലററികൽ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് ലഭിച്ച തിരുവല്ല മാർത്തോമാ കോളേജിലെ ഗായത്രി ശ്രീകുമാർ, യുവ സാഹിത്യകാരൻ മോൻസി പി. ജോയ്, കവി മണിയൻ കാവാലം എന്നിവരെ ആദരിച്ചു. വി.ജി വിശ്വനാഥൻ, കെ.ജി രവീന്ദ്രൻ, മനോജ്‌ മാത്യു, മണിയൻ കാവാലം, ഹരി പാട്ടപറമ്പിൽ, മനോജ്‌ മടത്തുംമുട്ടിൽ, എൻ.കെ.ഷൈല, കെ.സി വർഗീസ്, പ്രഭാകരൻ എ.എസ്. എന്നിവർ പ്രസംഗിച്ചു.