 
പന്തളം: പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.
കൊവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിനാണ് തുറന്നത്.ആദ്യ ആഴ്ചയിൽ തന്നെ കാർഷിക പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ചെടിച്ചട്ടികളിൽ മണ്ണും വളവും നിറച്ച് കോളി ഫ്‌ളവർ,കാബേജ്, പച്ചമുളക്,ചീര,തക്കാളി, പയർ എന്നിവയുടെ വിത്തുകളും, തൈകളും നട്ടു.വളരെ ഉത്സാഹത്തോടെ കുട്ടികൾ പരിപാലിച്ച് വളർത്തിയെടുത്ത വിളകളുടെ വിളവെടുപ്പ് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റീജ ആർ,വാർഡ് കൗൺസിലർ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.മികച്ച കർഷകൻ പൂഴിക്കാട് ഹരി ഹരജ വിലാസം ചന്ദ്രനുണ്ണിത്താൻ ജൈവ കൃഷിയെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയ ലക്ഷ്മി, അദ്ധ്യാപകരായ സുജ കെ.ജി, അമ്പിളി എസ്, രാജേശ്വരി.ജി,ഉദയൻ പിള്ള,സുദീന ആർ,ആനിയമ്മ, ലളിത.ടി.എന്നിവർ പങ്കെടുത്തു.