പന്തളം: എം.സി റോഡിൽ കാറിടിച്ചു തകർത്ത കാട്ടുപന്നി ചത്തു. കുരമ്പാല പത്തിയിൽപടി ജംഗ്ഷനിൽ ഇന്നലെ രാവിലെ 9നായിരുന്നു സംഭവം. അടൂർ ഭാഗത്തേക്കുപോയ മണക്കാല എൻജിനീയറിംഗ് കോളേജിലെ പ്രൊഫ. ജോസ് മാത്യൂവിന്റെ കാറിൽ ഇടിച്ച ശേഷം പന്നി നിലത്തുവീഴുകയായിരുന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത് . കാർ ഭാഗമായി തകർന്നു.