
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രമാടത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് വിഷ്ണു കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു .
റോബിൻ മോൻസി, എം .കെ മനോജ് ,നിഖിൽ ചെറിയാൻ ,ജയൻ.സി.ആർ , സോണി എം ജോസ്, ബിജു വട്ടക്കുളഞ്ഞി, മനേഷ് തങ്കച്ചൻ, സിജിൻ ജോർജ്, ശ്യാം വെള്ളപ്പാറ എന്നിവർ പ്രസംഗിച്ചു.