തിരുവല്ല : അന്യസംസ്ഥാന തൊഴിലാളിയെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശിയായ അജ്മൽ ഹുസൈൻ ( 22 ) നെയാണ് ഇന്നലെ പുലർച്ചെയോടെ തോട്ടഭാഗത്തെ കോവൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.