21-pulickamattammala
എഴുമറ്റൂർ പുളിക്കാമറ്റംമലയ്ക്ക് തീപിടിച്ചപ്പോൾ

മല്ലപ്പള്ളി : എഴുമറ്റൂരിലെ പുളിക്കാമറ്റം മലയ്ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. റാന്നിയിൽ നിന്ന് ഫയർഫോഴ്സെത്തി രാത്രി എട്ടരയോടെ തീയണച്ചു. പെരുമ്പെട്ടി പൊലിസും സ്ഥലത്തെത്തി.